Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cows Died

Kottayam

പേ​വി​ഷ​ബാ​ധ​യേ​റ്റ നാ​യ​യു​ടെ ക​ടി​യേ​റ്റ് ര​ണ്ട് പ​ശു​ക്ക​ൾ ച​ത്തു

വൈ​ക്കം:​ ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വുനാ​യ ശ​ല്യം രൂ​ക്ഷ​മാ​യി.​ പേ​വി​ഷ ബാ​ധ സം​ശ​യി​ക്കു​ന്ന തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് ച​ത്ത​തോ​ടെ ജ​നം വ​ടി​യെ​ടു​ത്താ​ണ് വീ​ടി​ന് പു​റ​ത്തി​റ​ങ്ങു​ന്ന​ത്. വ​ല്ല​കം തു​റു​വേ​ലി​ക്കു​ന്നി​ന് സ​മീ​പം ക​ള​പ്പു​ര​ക്ക​ൽ രാ​ധി​ക​-പ​വ​ന​ൻ ദ​മ്പ​തി​ക​ൾ വ​ള​ർ​ത്തി​യ ക​റ​വ​യു​ള്ള പ​ശു​വാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പേ​വി​ഷ​ബാ​ധ​യേ​റ്റ് ച​ത്ത​ത്. വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത ദി​വ​സം തൊ​ഴു​ത്തി​ൽ കെ​ട്ടി​യി​രു​ന്ന പ​ശു​വി​നെ പേ​വി​ഷ​ബാ​ധ സം​ശ​യി​ക്കു​ന്ന തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

പി​റ്റേ​ന്ന് മു​ത​ൽ പ​ശു നി​ർ​ത്താ​തെ ക​ര​ഞ്ഞ​തോ​ടെ കു​ടും​ബം മൃ​ഗഡോ​ക്ട​റു​ടെ സ​ഹാ​യം തേ​ടി. ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​ന​യി​ൽ പേ​വി​ഷ​ബാ​ധ സ്ഥി​രീക്കു​ക​യും പ​ശു​വി​ന് കു​ത്തി​വ​യ്പ്പ് ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ അ​ട​ത്ത ദി​വ​സം ഉ​ച്ച​യോ​ടെ പ​ശു ച​ത്തു.​ ദി​വ​സം 12 ലി​റ്റ​ർ പാ​ൽ ക​റ​ന്നി​രു​ന്ന പ​ശു​വാ​ണ് ച​ത്ത​ത്.​പ​ശു​വി​ന് ഒ​പ്പം നി​ന്നി​രു​ന്ന കി​ടാ​വി​നും ക​ടി​യേ​റ്റ​താ​യി സം​ശ​യ​മു​ണ്ടാ​യെ​ങ്കി​ലും ചി​കി​ത്സ​യി​ൽ കി​ടാ​വ് സു​ഖം പ്രാ​പി​ക്കു​ന്ന​താ​യി കു​ടും​ബം പ​റ​ഞ്ഞു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ ചി​കിത്സ​യി​ലു​ള്ള പ​വ​ന​നും വാ​ഹ​നാ​പ​ക​ട​ത്തെത്തുട​ർ​ന്ന് ത​ല​യ്ക്ക് പ​രി​ക്കേ​റ്റു പ​ണി​യെ​ടു​ക്കാ​നാ​കാ​ത്ത സ്ഥി​തി​യി​ലാ​യ രാ​ധി​ക​യ്ക്കും മ​രു​ന്നി​നും മ​റ്റു​ചെ​ല​വു​ക​ൾ​ക്കും പ​ശു​വി​ൽ നി​ന്നു​ള്ള വ​രു​മാ​നം വ​ലി​യ ആ​ശ്വാ​സ​മാ​യി​രു​ന്നു.

ആ​ദ്യ പ്ര​സ​വം ന​ട​ന്ന് നാ​ലു​മാ​സം മാ​ത്ര​മാ​യ പ​ശു ച​ത്ത​ത് കു​ടും​ബ​ത്തി​ന് ക​ടു​ത്ത പ്ര​ഹ​ര​മാ​യി. തെ​രു​വുനാ​യ്ക്ക​ൾ കൂ​ട്ട​മാ​യി വീ​ട്ടു​വ​ള​പ്പി​ലേക്ക് കു​ര​ച്ചെ​ത്തു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്കും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കും ക​ടു​ത്ത ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണെ​ന്ന് രാ​ധി​ക പ​റ​ഞ്ഞു.

അ​തേ​സ​മ​യം പേ​യി​ള​കി​ ച​ത്ത പ​ശു​വി​നെ ക​ടി​ച്ച തെ​രു​വു​നാ​യ​യെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. ഈ ​നാ​യ മ​റ്റു നാ​യ്ക്ക​ളെ ക​ടി​ച്ചി​ട്ടു​ള്ള​തി​നാ​ൽ സ്ഥി​തി കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഉ​ദ​യ​നാ​പു​രം പ​ടി​ഞ്ഞാ​റേ​ക്ക​ര മ​ല്ലാ​കേ​രി​ൽ ജോ​ർ​ജ് കു​ര്യ​ന്‍റെ പ​ശു​വും തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ച​ത്തി​രു​ന്നു. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ കൊ​ടി​യാ​ട്, വാ​ഴ​മ​ന തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്ക്ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കും ക​ടു​ത്ത ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​രു​ന്നു. കൊ​ടി​യാ​ട് തെ​ക്കേ​ നി ക​ർ​ത്തി​ൽ ആ​ശ​യു​ടെ കാ​ള​യ​ട​ക്കം എ​ട്ട് ക​ന്നു​കാ​ലി​ക​ളി​ൽ നാ​ല് ചെ​ന പ​ശു​ക്ക​ളും ര​ണ്ട് വ​യ​സ് പ്രാ​യ​മു​ള്ള പ​ശു​വും പേ​വി​ഷ​ബാ​ധ​യു​ള്ള നാ​യ​യു​ടെ ക​ടി​യേ​റ്റ് ച​ത്തി​രു​ന്നു. 15 വ​ർ​ഷ​മാ​യി പ​ശു​വ​ള​ർ​ത്തി ഉ​പ​ജീ​വ​നം ന​ട​ത്തി​വ​ന്ന ആ​ശ​യ്ക്ക് മൂ​ന്ന് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്‌​ട​മാ​ണ് അ​ന്നു​ണ്ടാ​യ​ത്.

ഇ​വി​ടെ ക​ന്നു​കാ​ലി​ക്ക് പു​റ​മേ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ചി​ല​ർ​ക്കും നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി​യെ​ടു​ക്കാ​തി​രു​ന്ന​താ​ണ് സ്ഥി​തി ഗു​രു​ത​ര​മാ​ക്കി​യ​തെ​ന്ന് നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

തെ​രു​വുനാ​യ്ക്ക​ൾ​ക്കും വ​ള​ർ​ത്തു​നാ​യ്ക്ക​ൾ​ക്കും പേ​വി​ഷ​ബാ​ധ​യ്ക്കെ​തി​രേ​യു​ള്ള കു​ത്തി​വ​യ്പ്പ് ന​ൽ​കും

ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടു പ​ശു​ക്ക​ൾ തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ ച​ത്ത സാ​ഹ​ര്യ​ത്തി​ൽ ഇ​ന്നു​മു​ത​ൽ തെ​രു​വുനാ​യ്ക്ക​ൾ​ക്കും വ​ള​ർ​ത്തു​നാ​യ്ക്ക​ൾ​ക്കും പേ​വി​ഷ​ബാ​ധ​യ്ക്കെ​തി​രാ​യ വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ക്കും. നാ​യ്ക്ക​ളെ പി​ടി​കൂ​ടു​ന്ന​തി​ൽ വി​ദ​ഗ്ധ പ​രി​ശീ​ല​നം നേ​ടി​യ സം​ഘം നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ നാ​യ്ക്ക​ളെ പി​ടി​കൂ​ടി പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​ൽ​കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ആ​ളൊ​ഴി​ഞ്ഞ വീ​ടു​ക​ളും വി​ജ​ന​മാ​യ പ​റ​മ്പു​ക​ളും തെ​രു​വുനാ​യ്ക്ക​ൾ താ​വ​ള​മാ​ക്കു​ന്നു

വെ​ള്ള​പ്പൊ​ക്കം​മൂ​ലം ആ​ളൊ​ഴി​ഞ്ഞ വീ​ടു​ക​ളി​ലും വി​ജ​ന​മാ​യ പ​റ​മ്പു​ക​ളി​ലും തെ​രു​വുനാ​യ്ക്ക​ൾ ത​മ്പ​ടി​ക്കു​ക​യാ​ണ്. പ​ശു​ക്ക​ളും ആ​ടു​ക​ളും തെ​രു​വ് നാ​യ ആ​ക്ര​മ​ത്തി​ൽ ച​ത്തു. സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​ർ​ക്കും കൂ​ട്ട​മാ​യെ​ത്തു​ന്ന നാ​യ്ക്ക​ൾ കു​ര​ച്ച് ചാ​ടു​ന്നു. പ​ഞ്ചാ​യ​ത്തി​ലാ​കെ തെ​രു​വ് നാ​യ ശ​ല്യം അ​തി​രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. വ​ടി​യെ​ടു​ത്താ​ണ് പ​ല​രും വീ​ടി​ന് പു​റ​ത്തി​റ​ങ്ങു​ന്ന​ത്. തെ​രു​വുനാ​യ ശ​ല്യ​ത്തി​ന് അ​റു​തി​വ​രു​ത്താ​ൻ പ​ഞ്ചാ​യ​ത്ത് ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

വി.​ ബി​ൻ​സ്, പ​ഞ്ചാ​യ​ത്ത് അം​ഗം, ഉ​ദ​യ​നാ​പു​രം

Latest News

Corehub Up